New Features of ANDROID Jelly Bean 4.3
By
Ajay.E
ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പ് 4.2മായി താരതമ്യം ചെയ്യുമ്പോള്‍
കാര്യമായ മാറ്റങ്ങള്‍ ഒന്നും പുതിയ പതിപ്പായ 4.3ല്‍ ഇല്ല. പക്ഷേ
ഉപഭോക്താക്കള്‍ക്കും, ആന്‍ഡ്രോയിഡ് പ്രോഗ്രാമ്മര്‍സിനും ഗുണകരമായ പല
മാറ്റങ്ങളും ഈ പുതിയ പതിപ്പില്‍ ഉണ്ട്.
- മള്‍ട്ടി യൂസര്‍ റെസ്ട്രിക്റ്റഡ് പ്രൊഫൈല്‍
ഈ പുതിയ സവിശേഷത വഴി ഒന്നില്‍ കൂടുതല്‍ യൂസര്‍ അക്കൗണ്ട് ഉണ്ടാക്കാം, മാത്രമല്ല ഉണ്ടാക്കിയ പുതിയ യൂസര്‍ അക്കൗണ്ടിറിന്റെ ഫോണിലെ പ്രവര്‍ത്തികള്‍ അഡ്മിന്‍ അക്കൗണ്ടിന് പരിമിതിപെടുത്താം. അതായത് ഏതൊക്കെ ആപ്പ്സ് ഉപയോഗിക്കാം, ആപ്പ്സ് ഇന്‍സ്റ്റോള്‍ ചെയുന്നത് തുടങ്ങിയ കാര്യങ്ങള്ളില്‍ അഡ്മിന്‍ യൂസര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താം. രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ അവരുടെ ഫോണിലും, ടാബിലും എന്തൊക്കെ ചെയ്യാം എന്നതില്‍ നിയന്ത്രണം ഏര്‍പെടുത്താം. എന്റര്‍പ്രൈസസ് ലെവലിലും മള്‍ട്ടി യൂസര്‍ റെസ്ട്രിക്റ്റഡ് പ്രൊഫൈല്‍ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. - ബ്ലൂടൂത്ത് സ്മാര്‍ട്ട്
ബ്ലൂടൂത്ത് സ്മാര്‍ട്ട് ഫീച്ചര്‍ വഴി ബ്ലൂടൂത്ത് കണക്ടിവിറ്റിക്കായി കുറച്ച് എനര്‍ജി മാത്രമേ ഉപയോഗിക്കൂ. അതുകൊണ്ട് ബ്ലൂടൂത്ത് ആക്സസറികള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് എനര്‍ജി മാത്രമേ ചിലവാകൂ. അങ്ങനെ ബാറ്ററിയിലെ ചാര്‍ജ് കൂടുതല്‍ നേരം നീണ്ടു നില്‍ക്കും. ബ്ലൂടൂത്ത് എവിസിആര്‍പി 1.3 സപ്പോര്‍ട്ടും ഉണ്ട്. - ഓപ്പണ്‍ജിഎല്‍ (OpenGL|ES 3.0)
ആന്‍ഡ്രോയിഡ് ഒഎസ് ഗെയിമം ഡെവലപ്പേര്‍സിന് വളരെ വലിയ ഒരു ഫീച്ചര്‍ ആണിത്. ഇത് വഴി വളരെ മേന്‍മയേറിയ ഗ്രാഫിക്സ് ഗെയിമുകളില്‍ ഉള്‍പെടുത്താന്‍ കഴിയും. ഒരു മൊബൈല്‍ ഫോണ്‍ ഒഎസ്സില്‍ ആദ്യമായാണ് OpenGL|ES 3.0 ടെക്നോളജി ഉപയോഗിക്കുന്നത്. ഇത് വഴി ആന്‍ഡ്രോയിഡ് ഗെയിമിങ്ങിന്റെ ഒരു പുതിയ യുഗം ആണ് ഗൂഗിള്‍ തുടങ്ങിയിരിക്കുന്നത്. - ഡിആര്‍എം എപിഐ(DRM API) വഴി 1808P HD സ്ട്രീമിങ്ങ്
ഡിആര്‍എം എപിഐ പുതിയ ഗൂഗിള്‍ ലൈബ്രറി വഴി HD വീഡിയോ സ്ട്രീമിങ്ങ് സാധ്യമാകുന്നു. മാത്രമല്ല വീഡിയോ കോപ്പിചെയുന്നതില്‍ നിന്ന് സുരക്ഷിതമാക്കാനും കഴിയും. നെറ്റ്ഫ്ലിക്സ് അവരുടെ പുതിയ ആന്‍ഡ്രോയിഡ് ആപ്പ് വഴി 1808p എച്ഡി വീഡിയോ സ്ട്രീമിങ്ങ് നല്‍കുന്നുണ്ട്. ഗൂഗിലിന്റെ നെക്സസ് ടാബിന് ആണ് ഈ ആപ്പ് ആദ്യം ലഭ്യമാവുക. - വളരെ വേഗത്തില്‍ യൂസര്‍അക്കൗണ്ട് മാറ്റം.
- എളുപ്പത്തില്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യാം.
- പുതിയ സവിശേഷതകളോട് കൂടിയ ക്യാമറ ആപ്പ്.
- നവീകരിച്ച ഗൂഗിള്‍ സെര്‍ച്ച്.
- നവീകരിച്ച നോട്ടിഫിക്കേഷന്‍ സിസ്റ്റം.
- ഓട്ടോ കമ്പ്ലീറ്റ് ഉള്ള ഡയല്‍ പാഡ്.
- വൈഫൈ വഴി ലോക്കേഷന്‍ തിരിച്ചറിയാം. ഇതിനുവേണ്ടി വിഫൈ എപ്പോളും ഓണ്‍ ചെയ്തു വെക്കേണ്ട.
- ഹിന്ദി, ആഫ്രികന്‍സ്, സ്വാഹിലി എന്നീ ഭാഷകളില്‍ ഈ ആന്‍ഡ്രോയിഡ് ഉപയോഗിക്കാം.
- ഹീബ്രു, അറബി തുടങ്ങിയ വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്ന ഭാഷ ഹോം സ്ക്രീനില്‍ സപ്പോര്‍ട്ട് ചെയ്യും.
No comments:
Post a Comment